2020-05-22 By Admin
ന്യൂഡൽഹി: പാർലമെന്റിലെ ജീവനക്കാരിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പാർലമെന്റിലെ എഡിറ്റോറിയൽ ആൻഡ് ട്രാൻസിലേഷൻ വിഭാഗത്തിലെ മുതിർന്ന ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ പാർലമെന്റിലെ തൂപ്പുകാരനിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാർലമെന്റിലെ അഞ്ചാം നിലയിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്. മെയ് 12 വരെ ഇയാൾ ജോലിക്ക് എത്തിയിരുന്നു എന്നാണു റിപ്പോർട്ട്. ക്വാറന്റൈനിൽ പോകുന്നതിനു തൊട്ടു മുൻപുവരെ ഇദ്ദേഹം പാർലമെന്റ് സന്ദർശിച്ചിരുന്നു എന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഓഫീസ് പ്രവർത്തിച്ചിരുന്ന അഞ്ചാം നില സീൽ ചെയ്യുകയും അണുനശീകരണം നടത്തുകയും ചെയ്തു.