2020-05-22 By Admin
കൊൽക്കത്ത : ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 1000 കോടി രൂപയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രധാനമന്ത്രി ദുരിതബാധിത മേഖലയിലുള്ള സന്ദർശനം തുടരുകയാണ്. ബംഗാൾ സന്ദർശിച്ചതിനു ശേഷം പ്രധാനമന്ത്രി ഒഡീഷയും സന്ദർശിക്കും. ഉംപുൻ ബംഗാളിൽ കനത്ത നാശനഷ്ടമാണ് വിതച്ചത്. ചുഴലിക്കാറ്റ് ബംഗാളിന്റെ ഏറ്റവും വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ടില്ല.