സർക്കാരിനെതിരെ വിമർശനവുമായി ഫിലിം ചേംബർ

2020-05-22 By Admin

കോവിഡ് വ്യാപനത്തിൽ സിനിമാ വ്യവസായം സ്തംഭനാവസ്ഥയിലായിട്ടും സർക്കാർ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നില്ലെന്ന ആരോപണവുമായി ഫിലിം ചേംബർ. കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യം സ്തംഭനാവസ്ഥയിലായതു സിനിമ വ്യവസായമാണ്. മലയാളത്തിലെ ചില പ്രമുഖ താരങ്ങൾ ദിവസ വേതനക്കാരെ സഹായിക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. തിയേറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 50 ദിവസത്തിലധികമായി. ഇത് കടുത്ത പ്രതിസന്ധിയാണ് സിനിമാ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് കൊണ്ടുവരണം. നികുതി ഇനത്തിൽ വലിയ തുകയാണ് സിനിമ മേഖലയിൽ നിന്നും സർക്കാരിലേക്കെത്തുന്നത്. അതുകൂടി കണക്കിലെടുത്ത് ദിവസ വേതനക്കാരുടെ കാര്യത്തിലെങ്കിലും സർക്കാർ ഇടപെടണമെന്നാണ് ഫിലിം ചേംബർ ആവശ്യപ്പെടുന്നത്. പ്രവർത്തിക്കാതെ കിടക്കുന്ന തിയേറ്ററുകളുടെ വൈദ്യുതി ചാർജ്, ലൈസൻസ് പുതുക്കൽ എന്നിവയിൽ ഇളവ് നൽകണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||