2020-05-22 By Admin
കൊച്ചി:'ആട് ജീവിതം' ഷൂട്ടിങ്ങിനിടെ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ ഷൂട്ടിങ് സംഗം കൊച്ചിയിലെത്തി. സംവിധായകൻ ബ്ലെസ്സിയും നടൻ പൃഥ്വിരാജും അടങ്ങുന്ന 58 അംഗ സംഘമാണ് ഇന്ന് കൊച്ചി വിമാനത്തവാളത്തിലെത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. സംഘം സർക്കാർ നിർദ്ദേശിച്ച ക്വറന്റൈൻ കേന്ദ്രത്തിൽ 14 ദിവസം കഴിയും. നെടുമ്പാശ്ശേരി വിമാനത്തവാളത്തിലെ ആരോഗ്യ പരിശോധനകൾക്കു ശേഷം ഫോർട്ട് കൊച്ചിയിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് നടൻ പൃഥ്വിരാജിനെ മാറ്റിയത്. താരം സ്വയം കാറോടിച്ചാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് പോയത്. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്താണ് സംഘം ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയത്. ജോർദാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. എന്നാൽ പ്രശ്നങ്ങൾക്കിടയിലും ഷൂട്ടിങ് പൂർത്തിയാക്കിയാണ് സംഘം തിരിച്ചെത്തിയത്.