സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

2020-05-22 By Admin

തൃശ്ശൂർ : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടിങ്ങൽ പോക്കാക്കില്ലത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി (73) യാണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ഇവർ നാട്ടിലെത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് ഇവർ മരിച്ചത്. ഇവരുടെ സ്രവ പരിശോധനാ ഫലം എത്തിയിരുന്നില്ല. ഇന്നാണ് പരിശോധനാ ഫലം എത്തിയത്. ഇതോടെയാണ് കോവിഡ് ബാധ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ചയാണ് ഇവർ മകനോടും ഒറ്റപ്പാലം സ്വദേശികളായ മറ്റ് മൂന്നു പേരോടുമൊപ്പം കാറിൽ മുംബൈയിൽനിന്നും എത്തിയത്. പെരിന്തൽമണ്ണയിൽ എത്തിയ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ മരണം സംഭവിച്ചു. ഇവർക്ക് നേരത്തെ പ്രമേഹവും രക്ത സമ്മർദ്ദവും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇവരോടൊപ്പം വന്ന മറ്റ് നാല് പേരും നിരീക്ഷണത്തിലാണ്. ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ പ്രവേശിച്ചു.ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവർ നാലായി. എന്നാൽ കേന്ദ്രത്തിന്റെ കണക്കിൽ മരണം അഞ്ചാണ്.കേരളത്തിൽ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശിയേയും കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് മരണം അഞ്ചാകാൻ കാരണം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||