2020-05-22 By Admin
കൊൽക്കത്ത: ഉംഫാൻ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കനത്ത നാശം വിതക്കുന്നു. മണിക്കൂറിൽ 180 കിലോമീറ്റ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഇതുവരെ 72 പേർ മരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി രണ്ടര ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ നിലംപൊത്തി. നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഇതിനു മുൻപ് ഇത്തരമൊരെ ദുരന്തം ഉണ്ടായിട്ടില്ലെന്നും സംസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് കൊൽക്കത്തയുടെ വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് നീങ്ങി ബംഗ്ലാദേശിൽ എത്തിയപ്പോൾ തീവ്ര ന്യൂനമർദ്ദമായി മാറി. ഒഡീഷയിലും ബംഗാളിലും ബംഗ്ളാദേശിലും ഉംഫാൻ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്.