Zee News ... "> സീ ന്യൂസിലെ 66 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു Nivarthanam News


സീ ന്യൂസിലെ 66 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

2020-05-22 By Admin

മുംബൈ: പ്രമുഖ ഹിന്ദി ചാനലായ സീ ന്യൂസിലെ 66 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ സീ ന്യൂസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ള ജീവനക്കാരെ പരിശോധിക്കുകയും നിരവധി പേർക്ക് രോഗം കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ചാനൽ സ്റ്റുഡിയോയും ന്യൂസ്‌റൂമും അടച്ചിടുകയും ചെയ്തു. കോവിഡ് വ്യക്തിപരമായി തങ്ങളെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലക്ക് എല്ലാ തൊഴിലാളികളെയും സമയബന്ധിതമായി കോവിഡ് പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തതായി സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി വാർത്താ കുറിപ്പിൽ അറിയിച്ചു.





Zee News

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||