2020-05-22 By Admin
തിരുവനന്തപുരം: എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സമരം പാർട്ടിയുടെ അറിവോടെയല്ലെന്നു കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പരീക്ഷ മാറ്റിവെക്കേണ്ട. നിശ്ചയിച്ച പോലെ നടക്കട്ടെ. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം. വിദ്യാർഥികളെ തെർമൽ സ്കാനിങ്ങിനു വിധേയമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അതേസമയം ദുരന്തങ്ങളിൽ പകച്ചുനിക്കുന്ന സർക്കാരാണിതെന്നും ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സർക്കാരിന് താൽപര്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും വർധിപ്പിച്ചതിനെതിരെ മെയ് 25 ന് കോൺഗ്രസ്സ് പ്രതിഷേധം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.