2020-05-21 By Admin
ന്യൂഡൽഹി : രാജ്യത്ത് നാലാം ഘട്ട ലോക്ഡൗൺ ഇളവുകളിൽ കേന്ദ്രം നൽകിയ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ മറികടക്കരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. ചില സംസ്ഥാനങ്ങളിൽ കേന്ദ്രം നൽകിയ ഇളവുകൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ വ്യാപകമായി ലംഘിക്കുന്നെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകിയത്. ഇത് രണ്ടാം തവണയാണ് ഇളവുകളുമായി ബന്ധപ്പെട്ട്കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. കേന്ദ്ര നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും അധികൃതർ ഇത് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.