2020-05-21 By Admin
ആനാട് ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വശുചീകരണത്തിന്‍റെ ഭാഗമായി പഞ്ചായത്തിലെ 19 വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായ ശുചിത്വസ്വക്വാഡുകളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ള മേഖലകളെ പ്രത്യേകമായി തിരിച്ച് അവിടെ ശുചിയാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷിന്‍റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആനാട് ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍ നിര്‍വ്വഹിച്ചു.
മാര്‍ക്കറ്റുകള്‍, പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ പഞ്ചായത്ത് ഓഫീസ്, ചെറുതോടുകള്‍, കുളങ്ങള്‍, ഓടകള്‍ മുതലായ ജല സ്രോതസ്സുകൾ എന്നിവ ശുചീകരിച്ചു. ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്ക് മാസ്ക്കും സാനിറ്റേസറും ലോഷനും കൈമാറി. വാര്‍ഡ് മെമ്പര്‍ സിന്ധു, ഡോ.മനോജ്കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.