2020-05-21 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം-5, കണ്ണൂർ-4, കോട്ടയം-3, തൃശ്ശൂർ-3, തിരുവനന്തപുരം-2, കൊല്ലം-2, ആലപ്പുഴ-2, പാലക്കാട്-1, ഇടുക്കി-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. പതിനാലു പേർ വിദേശത്ത് നിന്ന് വന്നവരും പത്ത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇന്ന് 8 പേർ രോഗ മുക്തരായി. ഇതിൽ 5 പേർ വയനാട്ടിൽ നിന്നുള്ളവരാണ്. കോട്ടയം-1, എറണാകുളം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂർ ജില്ലയിലെ ധർമടം എന്നിവിടങ്ങളാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത് 28 സ്ഥലങ്ങൾ ഹോട്സ്പോട്ടുകളായി. 80,000 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 79,611 പേർ വീടുകളിലും 527 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.