AAI ... "> വിമാനയാത്രക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശം: ആരോഗ്യ സേതു ആപ്പ് നിർബന്ധം Nivarthanam News


വിമാനയാത്രക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശം: ആരോഗ്യ സേതു ആപ്പ് നിർബന്ധം

2020-05-21 By Admin

ന്യൂഡൽഹി: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആഭ്യന്തര വിമാസ സർവീസുകൾ മെയ് 26 നു പുനരാരംഭിക്കും. ആഭ്യന്തര സെക്ടറിലാണ് വിമാന യാത്രകൾ പുനരാരംഭിക്കുക. വിമാന യാത്രക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ്പ് നിർബന്ധമില്ല. യാത്രക്കാർ എല്ലാവരും വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് തെർമൽ സ്കാനിങ്ങിനു വിധേയമാകണം, ട്രോളികൾ അനുവദിക്കില്ല എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ അണുവിമുക്തമാക്കിയ ട്രോളികൾ അനുവദിക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിബന്ധനകളോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയത്. സാമൂഹിക അകലം പാലിച്ച് സീറ്റുകൾ ക്രമീകരിക്കുകയാണെങ്കിൽ യാത്രാ നിയറാക്കിൽ 33 ശതമാനം വർധിപ്പിക്കേണ്ടി വരും.


AAI

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||