KSRTC ... "> കെ.എസ്.ആർ.ടി.സി സർവീസ് : ബുധനാഴ്‌ച്ചത്തെ നഷ്ടം 60 ലക്ഷം രൂപ Nivarthanam News


കെ.എസ്.ആർ.ടി.സി സർവീസ് : ബുധനാഴ്‌ച്ചത്തെ നഷ്ടം 60 ലക്ഷം രൂപ

2020-05-21 By Admin

തിരുവനന്തപുരം: ലോക് ഡൗൺ നാലാംഘട്ടത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പരിമിതമായ തോതിൽ സർവീസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി ക്ക് വൻ നഷ്ടം. 60 ലക്ഷം രൂപയാണ് ബുധനാഴ്ച്ച സർവീസ് അവസാനിച്ചപ്പോഴുള്ള നഷ്ടം. രണ്ട് ലക്ഷം കിലോമീറ്ററാണ് ബുധനാഴ്ച്ച കെ.എസ്.ആർ.ടി.സി.ഓടിയത്. ഇതിൽ കിലോമീറ്ററിന് 28 .22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. മൊത്തം 35 ലക്ഷം രൂപയാണ് കളക്ഷൻ ലഭിച്ചത്. ഇന്ധനച്ചെലവിൽ മാത്രം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കിലോമീറ്ററിന് 20 രൂപ പോലും കളക്ഷൻ ലഭിച്ചില്ലെന്നാണ് കണക്കുകൾ പറയുന്നത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും യാത്രക്കാരുടെ കുറവാണ് തിരിച്ചടിയായത്. വരും ദിവസങ്ങളിൽ കളക്ഷൻ കൂടുമെന്നാണ് പ്രതീക്ഷ.



KSRTC

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||