2020-05-21 By Admin
റിയാദ്: സൗദി അറേബിയയിലെ റിയാദിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ് കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി നിസാമുദ്ദീൻ (46) മരിച്ചു. റിയാദിലെ ബംഗ്ലഫിൽ റംസാൻ 27 ആം രാവിൽ നമസ്കരിച്ചുകൊണ്ടു നിൽക്കെ ഉറുമ്പിന്റെ കടിയേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷത്തിലധികമായി ബംഗ്ലഫിൽ മിഠായിക്കട നടത്തിവരികയായിരുന്നു. കബറടക്കം പിന്നീട് റിയാദിൽ നടത്തു. കുടുംബസമേതമായിരുന്നു റിയാദിൽ താമസിച്ചിരുന്നത്. മുൻ വർഷങ്ങളിൽ രണ്ട് മലയാളികൾ സൗദിയിൽ വിഷ ഉറുമ്പിന്റെ കടിയേറ്റ് മരണപ്പെട്ടിട്ടുണ്ട്.