കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷം പേർക്ക് കോവിഡ് : ലോകാരോഗ്യ സംഘടന

2020-05-21 By Admin

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി ആറായിരം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് . വികസ്വര രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചൈനയുടെ ഭാഗത്ത് നിൽക്കുന്നു എന്നും അതിനാൽ സംഘടനക്കുള്ള സാമ്പത്തിക സഹായം നിർത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതായും ലോകാരോഗ്യ സംഘടനാ തലവൻ ട്രെഡോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കയുടെ കത്ത് ലഭിച്ചെന്നു പറഞ്ഞ ട്രെഡോസ് എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||