വേണമെങ്കിൽ ബിജെപി കൊടി കെട്ടി ബസുകൾ ഓടിച്ചുകൊള്ളു: യോഗിയോട് പ്രിയങ്ക ഗാന്ധി

2020-05-20 By Admin

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിലും ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉത്തർ പ്രദേശിലേക്കുള്ള തൊഴിലാളികൾക്കായി പ്രിയങ്ക തയാറാക്കിയ 1000 ബസ്സുകൾ യോഗി സർക്കാർ തടഞ്ഞ് ഇട്ടിരിക്കുന്നതിനാലാണ് പ്രിയങ്കയുടെ പ്രതികരണം. തൊഴിലാളികളുടെ മടക്ക യാത്ര വേദനാജനകമാണ്. യോഗി സർക്കാരിന്റെ ബസ്സുകൾ വെറുതെ കിടക്കുകയാണെങ്കിലും തൊഴിലാളികൾക്കായി വിട്ടുകൊടുത്തില്ല. ഈ പശ്ച്ചാത്തലത്തിലാണ് കോൺഗ്രസ് ബസ്സുകൾ ഏർപ്പാടാക്കിയത്. എന്നാൽ കൂടുതലും ബസ്സുകളല്ല എന്നും, വാഹനത്തിന്റെ രേഖകൾ ക്ലിയർ അല്ല എന്നും കാണിച്ച് യോഗി സർക്കാർ അനുമതി നൽകിയില്ല. ഈ പശ്ച്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. വേണമെങ്കിൽ ബിജെപി കൊടി കെട്ടിക്കൊണ്ട് തൊഴിലാളികളെ കൊണ്ട് പോകൂ. അങ്ങനെയെങ്കിലും തൊഴിലാളികൾ നാട്ടിലേക്കെത്തട്ടെയെന്ന് യോഗി സർക്കാരിനോട് അഭ്യർഥിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||