2020-05-20 By Admin
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ( ബുധനാഴ്ച്ച) 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവർ 666 പേരായി. 12 പേർ വിദേശത്ത് നിന്ന് വന്നവരും 11 പേർ മറ്റ്സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നിലവിൽ 161 പേർ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. ഇന്ന് 5 പേർക്ക് രോഗമുക്തിയുണ്ട്. കേന്ദ്ര അനുമതി ലഭിച്ചതിനാൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മെയ് 26 മുതൽ തന്നെ നടക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.