2020-05-20 By Admin
കൊച്ചി : ലോക് ഡൗൺ മൂലം സിനിമ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഓൺലൈൻ വഴി മലയാള സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണച്ച് നിർമാതാക്കളുടെ സംഘടന. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ റിലീസിംഗ് വേണമോ എന്ന് നിർമാതാക്കൾക്ക് തീരുമാനം എടുക്കാമെന്ന് സംഘടന വിലയിരുത്തി. നിലവിൽ ചിത്രീകരണം പൂർത്തിയായ 15 ഓളം സിനിമകളുണ്ട്. ഇവയുടെ നിർമാതാക്കളുമായി ചർച്ച നടത്തി ഓൺലൈൻ റിലീസിന് താല്പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കും. ഇതിനു ശേഷം ഫിയോക് ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്തുമെന്നും സംഘടന അറിയിച്ചു . നേരത്തെ ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രം ആമസോൺ പ്രൈം വഴി ഓൺലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടന രംഗത്ത് വന്നിരുന്നു.