സിംഗപ്പൂരിൽ ആദ്യമായി സൂം ആപ് വഴി വധശിക്ഷ

2020-05-20 By Admin

സിംഗപ്പൂർ : സിംഗപ്പൂരിൽ ആദ്യമായി സൂം ആപ്പ് വഴി വധശിക്ഷ വിധിച്ച് സുപ്രീംകോടതി. 2011 ൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മലേഷ്യൻ പൗരൻ പുനിതൻ ഗണേശനെ (37) യാണ് സിംഗപ്പൂർ കോടതി സൂം ആപ്പ് വഴി വധശിക്ഷക്ക് വിധിച്ചത്. കൊറോണ വ്യാപനം മൂലം രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ കോടതി നടപടികളെല്ലാം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തുന്നത്. ലോക്ഡൗൺ ആയതിനാൽ അനിവാര്യമായ കേസുകൾ മാത്രമാണ് കോടതി കേൾക്കുന്നത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗണേശന്റെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ നൈജീരിയയിലും സൂം ആപ്പ് വഴി കോടതി വധശിക്ഷ വിധിച്ചിരുന്നു. സൂം ആപ്പ് പോലുള്ള വീഡിയോ അപ്ലിക്കേഷൻ വഴി വധശിക്ഷ വിധിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||