2020-05-20 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ജൂൺ ആദ്യവാരത്തേക്ക് മാറ്റി വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാംഘട്ട ലോക്ഡൗൺ നീട്ടിയാലും പരീക്ഷകൾ നടത്തനുള്ള അനുമതി നൽകും എന്ന കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷം പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പരീക്ഷകൾ മുറപോലെ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയായിരുന്നു. എന്നാൽ ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തിൽ മുഖ്യമന്ത്രി തീരുമാനം മാറ്റി.