എസ്.എസ്.എൽ.സി പരീക്ഷ മാറ്റി വെക്കാനുള്ള തീരുമാനം വൈകിവന്ന വിവേകം: രമേശ് ചെന്നിത്തല

2020-05-20 By Admin

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വൈകിവന്ന വിവേകമാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 24 മണിക്കൂറിനു ശേഷമാണ് മുഖ്യമന്ത്രിക്ക് വിവേകമുദിക്കുന്നതെന്നു ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണ്ടി വരുമെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ പരിഗണിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||