2020-05-20 By Admin
കൊൽക്കത്ത : ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം പശ്ച്ചിമ ബംഗാൾ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട സൂപ്പർ സൈക്ളോൺ അതിതീവ്ര ചുഴലിക്കാറ്റായാണ് ബംഗാൾ തീരത്തെത്തുക. ഇതേത്തുടർന്ന് ബംഗാളിന്റെയും ഒഡീഷയുടെയും തീരത്ത് കാറ്റും മഴയും ശക്തമായി. മണിക്കൂറിൽ ഏകദേശം 180 കിലോമീറ്റർ വേഗതയുള്ള കാറ്റാണ് വീശുക. ഒഡീഷയിൽ തീരപ്രദേശത്ത് നിന്നും 5 ലക്ഷം പേരെ മാറ്റിപാർപ്പിച്ചതായി എം.ഡി.ആർ.എഫ് അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ ആളുകൾ മാറ്റിപ്പാർപ്പിക്കുന്നത് അതീവ ദുഷ്കരമാണെന്നു എം.ഡി.ആർ.എഫ് തലവൻ പറഞ്ഞു.