ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

2020-05-20 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർധരാത്രിമുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 അർധരാത്രി വരെയാണ് ട്രോളിങ് നിരോധനം. 52 ദിവസത്തെ ട്രോളിങ് നിരോധനം കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽപ്രദേശത്താണ് നിലവിൽ വരിക. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മൽസ്യ തൊഴിലാളികൾക്ക് മൽസ്യബന്ധനം നടത്താൻ അനുമതിയുണ്ട്. സംസ്ഥാനത്ത് 4200 ഓളം ട്രോളിങ് ബോട്ടുകളാണുള്ളത്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||