Ksrtc ... ">
2020-05-20 By Admin
തിരുവനന്തപുരം: ലോക് ടൗണിൽ ഇളവ് വന്നതോടെ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.പരിമിതമായ രീതിയിൽ ജില്ലകൾക്കുള്ളിലെ സർവീസുകളാണ് ആരംഭിച്ചത്. രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണി വരെയാണ് സർവീസ്. രണ്ടു മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് പൊതു ഗതാഗതം ആരംഭിക്കുന്നത്. സാമൂഹിക അകലം പാലിച്ച് മൊത്തം സീറ്റുകളിൽ പകുതി സീറ്റാണ് യാത്രക്കാർക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. രാവിലെ ഏഴു മുതൽ 11 മണി വരെയും ഉച്ചക്ക് ശേഷം 3 മണി മുതൽ ഏഴു മാണി വരെയും രണ്ടു ഘട്ടമായാണ് സർവീസ്. രണ്ടു സീറ്റിൽ ഒരാളും മൂന്നു സീറ്റിൽ രണ്ടു പേരും എന്ന നിലക്കാണ് യാത്രക്കാരെ അനുവദിക്കുക. എല്ലാവരും മാസ്ക് ധരിക്കണം.
Ksrtc