Republic Tv ... "> മുംബൈയിലെ കേസ് റദ്ദാക്കണമെന്ന അർണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി Nivarthanam News


മുംബൈയിലെ കേസ് റദ്ദാക്കണമെന്ന അർണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

2020-05-19 By Admin

ന്യൂഡൽഹി: പാൽഖറിലെ ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ചും സോണിയ ഗാന്ധിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലും മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന റിപ്പബ്ലിക് ടി വി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. കേസ് സി ബി ഐ ക്കു വിടണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. അതേസമയം ഇതേ വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീംകോടതി റദ്ദാക്കി. ഏപ്രിൽ 14 നു ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടിയ സംഭവത്തിലും ടിവി ഷോക്കിടെ അർണാബ് ഗോസ്വാമി വർഗീയ പരാമർശം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ കേസ്സെടുത്തത്. അതേസമയം ഗോസ്വാമിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയുവാനുള്ള മൗലിക അവകാശം മാധ്യമങ്ങൾക്കുണ്ടെന്നും എന്നാൽ എന്തും വിളിച്ച് പറയുവാനുള്ള സ്വാതന്ത്ര്യമില്ലെന്നും കോടതി പറഞ്ഞു.


Republic Tv

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||