2020-05-19 By Admin
ശ്രീനഗർ: വിഘടനവാദ സംഘടനയായ തെഹ്രീക് ഇ ഹുറിയത് ചെയർമാന്റെ മകനടക്കം രണ്ടു പേർ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ശ്രീനഗറിലെ നവാകദൽ ഏരിയയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. തെഹ്രീക് ഇ ഹുറിയത് ചെയർമാൻ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയുടെ മകൻ ജുനൈദ് സഹ്‌റായിയും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. വിഘടനവാദികൾ ഒളിച്ചിരുന്ന രണ്ട വീടുകളും സൈന്യം തകർത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ആർ.പി.എഫും സൈന്യവും സംയുക്തമായിട്ടായിരുന്നു തെരച്ചിൽ നടത്തിയത്.