28 ജോലിക്കാർക്ക് കോവിഡ്: സീന്യൂസ് ചാനൽ സ്റ്റുഡിയോയും ന്യൂസ് റൂമും പൂട്ടി

2020-05-19 By Admin

ന്യൂഡൽഹി: പ്രമുഖ ഹിന്ദി ചാനലായ സീ ന്യൂസ് ചാനലിലെ 28 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സീ ന്യൂസ് ചാനൽ സ്റ്റുഡിയോയും ന്യൂസ് റൂമും അടച്ചുപൂട്ടി. സീ ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണം ഒന്നുമില്ലാത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച്ച ചാനലിലെ ഒരു ജീവനക്കാരാണ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ചാനലിലെ മറ്റു ജീവനക്കാരെയും പരിശോധിച്ചപ്പോഴാണ് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുകയും പരിശോധന നടത്തുകയും ചെയ്തതിനാൽ  രോഗ വ്യാപനം കുറക്കാൻ സാധിച്ചെന്നും സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് അറിയിച്ചു. ചാനലിൽ 2500 ജീവനക്കാരാണ് ഉള്ളത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||