2020-05-19 By Admin
ബംഗളുരു : ഇതര സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് തിരികെ വരുന്നവരിൽ കോവിഡ് നിരക്ക് വർധിച്ചതോടെ കേരളമടക്കം നാല് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മെയ് 31 വരെ ഏർപ്പെടുത്തിയ യാത്രാവിലക്ക് കർണാടക തിരുത്തി. കേരളം, തമിഴ്‌നാട് ,മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് തിങ്കളാഴ്ച്ച കർണാടക വിലക്കേർപ്പെടുത്തിയത്. കേരളത്തെ ഒഴിവാക്കി തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കു മാത്രമാക്കിയാണ് ഉത്തരവിറക്കിയത്. നേരത്തെ വിലക്കേർപ്പെടുത്തിയകാര്യം ആരോഗ്യവകുപ്പ് അവരുടെ ഔദ്യോഗിക ട്വിറ്റർ അൽകൗണ്ടിൽ അറിയിക്കുകയും ചെയ്തു. നിലവിൽ കർണാടകയിലേക്ക് മടങ്ങാൻ കർണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ് ലഭിച്ചവർക്ക് തടസമില്ലെന്നും അടിയന്തിര സാഹചര്യമുളവർക്കും അവശ്യ സർവീസുകൾക്കും തടസ്സമില്ലെന്നും അറിയിച്ചിരുന്നു.