2020-05-17 By Admin
കോഴിക്കോട് : വിദേശത്ത് നിന്ന് കേരളത്തിലെത്തിയ അഞ്ചു പേർക്ക് രോഗ ലക്ഷണം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബുദാബിയിൽ നിന്നും കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്തവാളത്തിൽ എത്തിയ നാല് പേർക്കും ദുബായിൽ നിന്നും കൊച്ചിയിലെത്തിയ ഒരാൾക്കുമാണ് രോഗ ലക്ഷണം. കോഴിക്കോട് രോഗലക്ഷണം പ്രകടമാക്കിയവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി.