2020-05-16 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്ന് എത്തിയവർ. രണ്ടു പേർ തമിഴ്‌നാട്ടിൽ നിന്നും എത്തിയവരും രണ്ട് പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരുമാണ്. തൃശ്ശൂർ-4, കോഴിക്കോട്-3, പാലക്കാട്-2, മലപ്പുറം-2, എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ആറ്പ്രദേശങ്ങളെ കൂടി ഹോട്സ്പോട്ടിൽ ഉൾപ്പെടുത്തി. കാസർകോട് ജില്ലയിലെ നീലേശ്വരം, കാസർകോട് മുനിസിപ്പാലിറ്റികൾ, കള്ളാർ, ഇടുക്കി ജില്ലയിലെ വണ്ടന്മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാൽ എന്നിവയാണ് ഹോട്സ്പോട്ടുകൾ. സംസ്ഥാനത്ത് മൊത്തം 87 പേർ ചികിത്സയിലുണ്ട്.