Rahul Gandhi ... ">
2020-05-16 By Admin
ന്യൂഡൽഹി : കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണമെത്തിക്കണമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിലവിലെ പാക്കേജ് അപര്യാപ്തമാണെന്നും രാഹുൽ ഗാന്ധി. പാക്കേജ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഏജൻസികളുടെ റേറ്റിങ്ങിനെക്കുറിച്ച് ഇപ്പോൾ ആശങ്കപ്പെടേണ്ടെന്നും യഥാർഥ റേറ്റിങ് രാജ്യത്ത് ഉണ്ടാക്കുന്നത് കർഷകരും തൊഴിലാളികളുമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ആരോഗ്യ രംഗത്ത് കേരളത്തിന് മികച്ച ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Rahul Gandhi