Kk Shailaja ... ">
2020-05-16 By Admin
തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം അപകടകരം, സർക്കാർ നിർദേശം എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും. ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെയെന്നു കരുത്താനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഐ സി എം ആറുമായി ചേർന്ന് വാക്സിൻ പരീക്ഷണം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികൾ ക്രമാതീതമായി കൂടിയാൽ നിലവിലെ ശ്രദ്ധ നൽകാനാവില്ല. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്റെ മുഖ്യ ലക്‌ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം. പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ രണ്ടുംകല്പിച്ചുള്ള ഒരു തീരുമാനവും സർക്കാർ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
Kk Shailaja