Saudi Arabia ... "> ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ സൗദി തിരികെയെത്തിച്ചു Nivarthanam News


ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ സൗദി തിരികെയെത്തിച്ചു

2020-05-16

റിയാദ്: അവധിക്കു നാട്ടിലേക്ക് പോയതിനു ശേഷം ലോക് ഡൗണിൽപ്പെട്ട് തിരികെയെത്താൻ കഴിയാത്ത ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരെ സൗദി അറേബ്യതിരികെയെത്തിച്ചു. ഇന്ത്യയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവരെ തബൂക്ക് വിമാനത്തവാളത്തിൽ എത്തിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാരും നഴ്‌സുമാരുമാണ് സംഘത്തിലുള്ളത്.
 ഊഷ്മളമായാണ് ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ശേഷം ഇവരെ പ്രത്യേക വാഹനത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരീക്ഷണ കാലയളവിനു ശേഷം ഇവർ ജോലിയിൽ പ്രവേശിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിദേശങ്ങളിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ തിരികെയെത്തിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

Saudi Arabia

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||