2020-05-16 By Admin
മലപ്പുറം: വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരിൽ കോവിഡ് പോസിറ്റീവ് ഉള്ളവർ കൂടുതലും മലപ്പുറം ജില്ലയിൽ ഉള്ളവർ. നിലവിൽ ജില്ലയിൽ രോഗമുള്ള 15& പേരും വിദേശങ്ങളിൽ നിന്നെത്തിയവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 10 പേരും ചെന്നൈയിൽ നിന്നെത്തിയ മൂന്നു പേരും മുംബൈയിൽ നിന്നെത്തിയ രണ്ടു പേരുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സർക്കാർ അനുമതിയോടെ ജില്ലയിലെത്തിയ 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് ഇവർ തിരികെ എത്തിയത്. ചികിത്സയിൽ കഴിയുന്ന 15 പേർക്കും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പിന്നീട് രോഗലക്ഷണം കണ്ട ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലയിൽ ഇപ്പോൾ 3655 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.