2020-05-16 By Admin
തെലങ്കാന: ബീഹാറിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗളുരു സ്വദേശി സ്റ്റാലി എന്നിവരാണ് തെലങ്കാനയിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്ത കുട്ടിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്‌കൂളിലെ അധ്യാപകനാണ് അനീഷ്. അവിടെ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിസാമാബാദിൽ വെച്ച് ട്രാക്കിനു പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമെന്നാണ് പ്രാഥമിക വിവരം.