Patanjali ... ">
2020-05-16 By Admin
മുംബൈ : സ്വദേശി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എളുപ്പത്തിൽ എത്തിക്കാനായി ബാബാ രാംദേവിന്റെ പതഞ്‌ജലി ഗ്രൂപ്പ് ഇ- കൊമേഴ്‌സ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. 'ഓർഡർ മി' എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഓർഡർ പ്രകാരമുള്ള ഉൽപ്പന്നങ്ങൾ മണിക്കൂറുകൾക്കകം ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ് ഫോമിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കൂടാതെ പതഞ്ജലിക്ക് കീഴിലുള്ള 1500 ഓളം ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തി സൗജന്യ വൈദ്യശാസ്ത്ര ഉപദേശങ്ങളും നൽകാൻ ആലോചനയുണ്ട്. യോഗാ പരിശീലനവും ഈ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാക്കും. പതഞ്ജലിയുടെ സ്വന്തം ഐ ടി കമ്പനിയായ ഭറുവ സൊലൂഷൻസാണ് വെബ്‌സൈറ്റ് നിർമ്മിക്കുന്നത്. ഐ ഒ എസ്സിലും ആൻഡ്രോയ്ഡ് പ്ലാറ്റ് ഫോമിലും ലഭ്യമാകും.
Patanjali