കാസർകോട്ട് കോവിഡ് പോസിറ്റിവായ പൊതുപ്രവർത്തകൻ ലോക് ഡൗൺ ലംഘനം നടത്തി

2020-05-16 By Admin

കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച. സി പി എം പ്രാദേശിക നേതാവായ ഇദ്ദേഹവും ഭാര്യയും കൂടി മഹാരാഷ്ട്രയിലുള്ള ബന്ധുവിനെ അനധികൃതമായി കേരളത്തിൽ എത്തിച്ചെന്നാണ് വിവരം. മെയ് 4 നാണു ബന്ധു പാസില്ലാതെ തലപ്പാടിയിലെത്തിയത്. ഇവർക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. ഇതിനു മുന്നേ തന്നെ സി പി എം നേതാവിന് രോഗ ലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടർന്ന് ഇദ്ദേഹം ഇ.എൻ.ടി ഡോക്ടറെ കണ്ടെങ്കിലും ക്വാറന്റൈനിൽ പോയില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നത് വരെ ഇദ്ദേഹവും ഭാര്യയും നിരവധി സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. 80 ഓളം പേരുമായി ഇവർ സമ്പർക്കം പുലർത്തി. ഇവരുടെ രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കുമെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||