2020-05-16 By Admin
ലക്നൗ : ഉത്തർ പ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. രാജസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ബിഹാർ, ഛാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. ഔരയ ജില്ലയിൽ ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.