നിർമ്മല സീതാരാമൻ. 2021 മാർച്ചിനകം ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ 67 കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മൊത്തം ഉപഭോക്താക്കളിൽ 87 % പേരും ആഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യും. റേഷൻകാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി/ഗോതമ്പ്, ഒരു കിലോഗ്രാം കടല എന്ന നിലയിൽ ലഭ്യമാക്കും. ഇതിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. രാജ്യത്തെ 8 കോടി കുടിയേറ്റ തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ... "> അതിഥി തൊഴിലാളികൾക്കായി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി Nivarthanam News


അതിഥി തൊഴിലാളികൾക്കായി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി

2020-05-15 By Admin

ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്ക് രാജ്യത്തിന്റെ ഏതു സ്ഥലത്ത് നിന്നും ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിൽ ഒരുരാജ്യം ഒരുറേഷൻ കാർഡ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2021 മാർച്ചിനകം ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ 67 കോടി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മൊത്തം ഉപഭോക്താക്കളിൽ 87 % പേരും ആഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും രണ്ട് മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യും. റേഷൻകാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി/ഗോതമ്പ്, ഒരു കിലോഗ്രാം കടല എന്ന നിലയിൽ ലഭ്യമാക്കും. ഇതിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. രാജ്യത്തെ 8 കോടി കുടിയേറ്റ തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||