സ്വർണം പിടികൂടുന്നത് ആദ്യമായാണ്. ... "> സ്വർണക്കടത്ത് പ്രത്യേക വിമാനത്തിലും: 7.65 ലക്ഷത്തിന്റെ സ്വർണം പിടികൂടി Nivarthanam News


സ്വർണക്കടത്ത് പ്രത്യേക വിമാനത്തിലും: 7.65 ലക്ഷത്തിന്റെ സ്വർണം പിടികൂടി

2020-05-15 By Admin

മലപ്പുറം: സ്വർണക്കടത്തിന് കോവിഡ് വ്യാപനവും ലോക് ഡൗണുമൊന്നും പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് സ്വർണക്കടത്ത് മാഫിയ. തരം കിട്ടിയാൽ എപ്പോൾ വേണമെങ്കിലും സ്വർണക്കടത്ത് നടത്താനുള്ള തയാറെടുപ്പുകളുമായി എപ്പോഴും ജാഗ്രതയിലാണെന്നു തെളിയിക്കുകയാണ് സ്വർണക്കടത്ത് സംഘം. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ലോക്ഡൗൺ മൂലം ഗൾഫിൽ നിന്നെത്തിയവരെ നാട്ടിലെത്തിക്കുന്ന പ്രത്യേക വിമാനം വഴിയുള്ള സ്വർണക്കടത്ത്. കഴിഞ്ഞ ദിവസം ഒരു മണിക്ക് ജിദ്ദയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയിൽ നിന്ന് 7.65 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശിയാണ് യാത്രക്കാരി. കേരളത്തിലെ വിമാനത്താവളങ്ങളിൽ വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരിച്ചെത്തുന്നവരിൽ നിന്നും സ്വർണം പിടികൂടുന്നത് ആദ്യമായാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||