എക്സൈസ് സംഘം പിടിച്ചെടുത്തത്. കല്ലറ പാങ്ങോടിനു സമീപം കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 15 ലിറ്റർ ചാരായവും, 1100ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനത്തിനോട് ചേർന്ന പ്രദേശത്ത് വാറ്റു കേന്ദ്രം നടത്തുന്ന സംഘത്തെ പിടികൂടിയത്. വാറ്റു കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ് മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു.നെയ്യാറ്റിൻകര ആര്യങ്കോടു നിന്നും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. വെള്ളറട സ്വദേശി വിശാഖ്, ചെമ്പൂര് സ്വദേശി സിനി എന്നിവരെ പിടികൂടി. രണ്ടുവർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശി അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് വിശാഖ്. നാടക നടിയും സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റുമാണ് സിനി. ... ">
2020-05-15 By Admin
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു സ്ഥലങ്ങളിൽ നിന്നായി 1500 ലിറ്റർ കോട പിടിച്ചെടുത്ത് പോലീസ്. കല്ലറ പാങ്ങോട് നിന്നും 1100 ലിറ്ററും, നെയ്യാറ്റിൻകര ആര്യങ്കോട് നിന്നും 400 ലിറ്റർ കോടയുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കല്ലറ പാങ്ങോടിനു സമീപം കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 15 ലിറ്റർ ചാരായവും, 1100ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനത്തിനോട് ചേർന്ന പ്രദേശത്ത് വാറ്റു കേന്ദ്രം നടത്തുന്ന സംഘത്തെ പിടികൂടിയത്. വാറ്റു കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ് മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു.നെയ്യാറ്റിൻകര ആര്യങ്കോടു നിന്നും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. വെള്ളറട സ്വദേശി വിശാഖ്, ചെമ്പൂര് സ്വദേശി സിനി എന്നിവരെ പിടികൂടി. രണ്ടുവർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശി അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് വിശാഖ്. നാടക നടിയും സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റുമാണ് സിനി.