സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. 602 പേരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച്ച രാവിലെ 11.25 നാണു ട്രെയിൻ പുറപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് 216 പേരും എറണാകുളത്ത് 269 യാത്രക്കാരും ഇറങ്ങി. ഇതിൽ കോഴിക്കോട് ഇറങ്ങിയ യാത്രക്കാരിൽ ആറു പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ... ">
2020-05-15 By Admin
തിരുവനന്തപുരം : മലയാളികളുമായി ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ട സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. 602 പേരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച്ച രാവിലെ 11.25 നാണു ട്രെയിൻ പുറപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് 216 പേരും എറണാകുളത്ത് 269 യാത്രക്കാരും ഇറങ്ങി. ഇതിൽ കോഴിക്കോട് ഇറങ്ങിയ യാത്രക്കാരിൽ ആറു പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.