മുഖ്യമന്ത്രി പറഞ്ഞു. 

... "> സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. Nivarthanam News


സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

2020-05-14 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും 7 പേർ വിദേശത്ത് നിന്നെത്തിയവരാണ്. കാസർകോട് 10, മലപ്പുറം 5, പാലക്കാട് 3, വയനാട് 3, കണ്ണൂർ 2, പത്തനംതിട്ട 1, ഇടുക്കി 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഉയർന്ന രോഗനിരക്ക് വിപത്തിന്റെ സൂചയാണ്‌. ഇത് മറികടക്കാമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊത്തം 64 പേർ ചികിത്സയിലുണ്ട്. ഇന്ന് മൂന്നു പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ 15 ആയി കുറഞ്ഞു. യാത്രകളും കൂടിച്ചുചേരലുകളും പരമാവധി ഒഴിവാക്കണമെന്നും മാസ്കും, സാമൂഹിക അകലം പാലിക്കലും ജീവിത ശൈലി ആക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||