2020-05-14 By Admin
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 3722 . 134 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണം 74000 കടന്ന് 74 ,281 ൽ എത്തി. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗ ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 5547 , ഗുജറാത്തിൽ 3562 , ഡൽഹിയിൽ 2858 രാജസ്ഥാനിൽ 2459 തമിഴ്‌നാട് 2176 എന്നിങ്ങനെയാണ് കണക്കുകൾ. മറ്റ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പറയുന്നത്. സമൂഹ വ്യാപനം ഉണ്ടോ എന്നറിയുന്നതിനുള്ള സീറോ സർവേ ബുധനാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ് സർവേ.