രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചുവിട്ടു

2020-05-14 By Admin

രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക ലംഘനം നടത്തുകയും മത വികാരം വ്രണപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിക്കു പിന്നാലെ ഇവർ ശബരിമലയിൽ കയറാൻ ശ്രമിക്കുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളെയും അതുപോലെ ശബരിമലയിൽ കയറാൻ നടത്തിയ ശ്രമങ്ങളെപ്പറ്റിയും തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും  ബി.എസ്.എൻ.എൽ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ബി.എസ്.എൻ.എല്ലിൽ  അസിസ്റ്റന്റ് എൻജിനീയറാണ് രഹ്ന ഫാത്തിമ. ശബരിമല സംഭവങ്ങളെ തുടർന്ന് കഴിഞ്ഞ 18 മാസമായി സസ്പെൻഷനിലായിരുന്നു. തുടർ നടപടി എന്ന നിലക്കാണ് ഇപ്പോൾ പിരിച്ച് വിട്ടിരിക്കുന്നത്. പിരിച്ച് വിടലിനു പിന്നിലെ കാരണം ബി.എസ്.എൻ.എൽ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.  എങ്കിലും സ്ഥാപനത്തിന്റെ പ്രതിഛായയെയും വരുമാനത്തെയും ഇവരുടെ പ്രവൃത്തി  ബാധിച്ചു എന്നാണു ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||