ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി കൂടിയ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ... ">
2020-05-14 By Admin
ദോഹ: ഖത്തറിൽ മെയ് 17 മുതൽ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് മൂന്നു വർഷത്തിൽ കൂടാത്ത തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. സ്വന്തം വാഹനത്തിൽ തനിച്ച് പോകുന്നവർ ഒഴികെ അത്യാവശ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്നവർ എല്ലാവരും മാസ്ക് ധരിക്കണം. മെയ് 17 മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയമം പ്രാബല്യത്തിലുണ്ടാകും. ഉത്തരവനുസരിച്ച് വീടിനുപുറത്തിറങ്ങുന്ന എല്ലാ സമയങ്ങളിലും മാസ്ക് നിർബന്ധമാണ്. സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകമാണ്.
ബുധനാഴ്ച്ച വൈകിട്ട് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി കൂടിയ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.