സർക്കാരിന് ബാർ മുതലാളിമാരുമായി ധാരണയെന്ന് രമേശ് ചെന്നിത്തല

2020-05-14 By Admin

തിരുവനന്തപുരം : സർക്കാരിന് ബാർ മുതലാളിമാരുമായി രഹസ്യ ധാരണയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അബ്‌കാരി നിയമത്തിലെ ഭേദഗതിഅഴിമതിക്ക് കളമൊരുക്കാനാണ്. ബാർ മുതലാളിമാരിൽ നിന്നും സർക്കാർ പണം പിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മദ്യം ലഭ്യമാക്കുന്നതിന് ഓൺലൈൻ സമ്പ്രദായം ഏർപ്പെടുത്തിയതിനു പിന്നിൽ വൻഅഴിമതിയുണ്ട്. സ്വകാര്യ ബാർ മുതലാളിമാരെ സഹായിക്കാനാണ് സർക്കാർ അബ്‌കാരി ഭേദഗതി കൊണ്ട് വന്നത്. ഓൺലൈനിൽ മദ്യം നൽകാൻ സർക്കാരിനുള്ളതിനേക്കാൾ മൂന്നിരട്ടി സ്വകാര്യ ഔട്ലെറ്റുകളാണ് അനുവദിക്കുന്നത്. ഇത്തരമൊരു നടപടി ബാർ മുതലാളിമാരുമായി ഒത്തുകളിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||