സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ്സ് നേതാക്കൾ പാസില്ലാതെ അതിർത്തി കടത്താൻ ശ്രമിച്ചവരിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ നേതാക്കൾക്ക് ക്വാറന്റൈൻ നിർബന്ധമാക്കണം. സംസ്ഥാന സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി ജനവികാരം ഇളക്കി വിട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോൺഗ്രസ്സ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുവരുന്ന ഓരോരുത്തരെയും നിരീക്ഷിക്കാനും അവർക്ക് ചികിത്സ ഉറപ്പാക്കാനും വേണ്ടിയാണ് സംസ്ഥാന സർക്കാർ പാസ് ഏർപ്പെടുത്തിയത്. ഇതിനെയൊക്കെ അട്ടിമറിക്കുന്ന തരത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ പെരുമാറിയതെന്നും സി.കെ.രാജേന്ദ്രൻ പറഞ്ഞു. ... "> കോൺഗ്രസ്സ് ജനപ്രതിനിധികൾക്കെതിരെ കേസ്സെടുക്കണമെന്ന് സിപിഐ എം Nivarthanam News


കോൺഗ്രസ്സ് ജനപ്രതിനിധികൾക്കെതിരെ കേസ്സെടുക്കണമെന്ന് സിപിഐ എം

2020-05-14 By Admin

പാലക്കാട്: കോൺഗ്രസ്സ് നേതാക്കൾ പാസില്ലാതെ അതിർത്തികടത്താൻ ശ്രമിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതിനു നേതൃത്വം നൽകിയ കോൺഗ്രസ്സ് എംഎൽഎമാർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്സെടുക്കണമെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ്സ് നേതാക്കൾ പാസില്ലാതെ അതിർത്തി കടത്താൻ ശ്രമിച്ചവരിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ നേതാക്കൾക്ക് ക്വാറന്റൈൻ നിർബന്ധമാക്കണം. സംസ്ഥാന സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കി ജനവികാരം ഇളക്കി വിട്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോൺഗ്രസ്സ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുവരുന്ന ഓരോരുത്തരെയും നിരീക്ഷിക്കാനും അവർക്ക് ചികിത്സ ഉറപ്പാക്കാനും വേണ്ടിയാണ് സംസ്ഥാന സർക്കാർ പാസ് ഏർപ്പെടുത്തിയത്. ഇതിനെയൊക്കെ അട്ടിമറിക്കുന്ന തരത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ പെരുമാറിയതെന്നും സി.കെ.രാജേന്ദ്രൻ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||