2020-05-13 By Admin
ന്യൂഡൽഹി : ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന ഉത്തേജന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ച്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് ഈ പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്പാദനമേഖലയിലും, കാർഷിക മേഖലയിലും മറ്റെല്ലാ അടിസ്ഥാന മേഖലകളെയും ഉത്തേജിപ്പിക്കുന്നതിനും ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും ആഗോള വിപണന ശ്രുംഖലയിൽ കടുത്ത മത്സരത്തിനും പദ്ധതി രാജ്യത്തെ സജ്ജമാക്കും. പാക്കേജിന്റെ വിശദാംശങ്ങൾ ബുധനാഴ്ച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.