2020-05-12 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർക്കും ഇന്ന് രോഗമുക്തിയില്ല. മലപ്പുറത്ത് മൂന്നു പേർക്കും പത്തനംതിട്ട ഒരാൾക്കും കോട്ടയം ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 32 പേരാണ് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
31,616 പേർ നിരീക്ഷണത്തിലുണ്ട്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38, 547 സാമ്പിളുകൾ പരിശോധനക്കയച്ചു.